ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്റസ്സ വിദ്യാത്ഥികളുടെ കലാപരിപാടികൾ സപ്തംമ്പർ 14,15 തിയ്യതികളിൽ വിപുലമായി നടത്താൻ തീരുമാനിച്ചു...മദ്രസ്സ സ്റ്റാഫഗങ്ങളും മാനോജ് മെൻറ്അഗങളും ,ജമാഅത്ത് ഭാരവാഹികളും ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു..ഖത്വീബ് അഷ്റഫ് ഇംമ്ദാദി യോഗം ഉദ്ഘാടനം ചെയ്തു...ജമാഅത്ത് പ്രസിണ്ടൻറ് അബ്ദുൽ റഹ് മാൻ ഹാജി മുസ്ല്യാർ നഗർ അദ്ധ്യക്ഷത വഹിച്ചു ..സദർ അബ്‌ദുൽ ഹമീദ് ഫൈസി സ്വാഗതം പറഞ്ഞു..വൈസ്പ്രസിണ്ടൻറ് മസൂദ്ബോവിക്കാനം ,ബി അഷ്റഫ്,മുതലപ്പാറ മുഹമ്മദ്കുഞ്ഞി ഹാജി,ട്രഷറർ ബി.കെ ശാഫി ഹാജി അമ്മംങ്കോട് ,ഇബ്രാഹിം മുസ്ല്യാർ നഗർ, ഹാരിസ് ബി.എം, മൊയ്തു സഅദി,അബ്ദുൽ ഖാദർ മൗലവി, ഹബീബ് ഹുദവി,സംഷീർ ദാരിമി,റബീഅത്ത് ഫാസി തുടങ്ങിയവർ പ്രസംഗിച്ചു..
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ