ബംഗളൂരു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. സംഭവത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ട്രെയിന്‍ നമ്പര്‍ 06568 കാര്‍വാര്‍-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്‌സ്പ്രസ് റദ്ദാക്കിയതായും മറ്റ് ഏഴ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രെയിന്‍ നമ്പര്‍ 16595 കെഎസ്ആര്‍ ബെംഗളൂരു – കാര്‍വാര്‍ പഞ്ചഗംഗ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് യശ്വന്ത്പൂര്‍, ബാനസ്വാഡി, ജോലാര്‍പേട്ട കാബിന്‍, സേലം, പോഡനൂര്‍, ഷൊര്‍ണൂര്‍, മംഗളൂരു ജംഗ്ഷന്‍, സൂറത്ത്കല്‍ വഴി തിരിച്ചുവിട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ