കാസർകോട്: സംഭവബഹുലമായ ജീവിതങ്ങളൊന്നും പകർത്തി വെക്കാൻ ഇബ്രാഹിം ചെർക്കള മെനക്കെട്ടില്ല. നാം നിത്യം കണ്ടുമുട്ടുന്ന സാധാരണക്കാരായ മനുഷ്യരുടെ സ്നേഹവും വെറുപ്പും കൊച്ചു കൊച്ചു ആഹ്ലാദങ്ങളും നൊമ്പരങ്ങളും സാധാരണക്കാർക്ക് വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിൽ കോറിയിടുക മാത്രമായിരുന്നു സുഹൃത്ത് ചെയ്തതെന്ന് ബാലകൃഷ്ണൻ ചെർക്കള പറഞ്ഞു. കാസർകോടിന്റെ പ്രിയ എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള യുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു ബാലകൃഷ്ണൻ.
കാസർകോട് റൈറ്റേഴ്‌സ് ഫോറവും സംസ്കൃതി കാസർകോടും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ എസ് മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു.
അമീർ പള്ളിയാൻ ആമുഖ ഭാഷണം നടത്തി കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. ഇബ്രാഹിം ചെർക്കള ഏറ്റവുമൊടുവിലായി എഴുതിയ കഥകളിലൊന്ന്, ചിത്രങ്ങളിലെ രാജകുമാരി, മുംതാസ് ടീച്ചർ സദസ്സിനു വേണ്ടി വായിച്ചു.
മൂസ ബി ചെർക്കള, ഗിരിധർ രാഘവൻ, അഷ്‌റഫലി ചേരങ്കൈ, അബു ത്വാഈ, നാസർ ചെർക്കളം, കെ എച്ച് മുഹമ്മദ്, നാഷണൽ അബ്ദുല്ല, അബ്ദുൽ സലാം ചൗക്കി, അബ്ദുൽ മുനീർ എ എം, സബീഷ് മാത്യു, ബി കെ മുഹമ്മദ്‌കുഞ്ഞി, എം പി ജിൽജിൽ, ശരീഫ് കൊടവഞ്ചി, ആമു സ്റ്റോർ, രവീന്ദ്രൻ പാടി, ബി കെ അബ്ദുൽ ഗഫൂർ, സഗീർ പി ബി. മൻസൂർ കെ എം. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ