അങ്കോല: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഏഴാംദിനവും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറില്‍ നിന്ന് മടങ്ങി. ഇതോടെ കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചതായും നാളെ പുഴയില്‍ പരിശോധന നടത്തുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് നിഗമനമെന്നും അതിനാലാണ് ഗംഗാവലി നദിയിലേക്ക് തിരച്ചില്‍ വ്യാപിപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദര്‍ശിക്കും."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ