കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദിന്‍ ജുമാമസ്ജിദ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാര്‍ തകര്‍ന്നു. ആളപായമില്ല. നെല്ലിക്കുന്നിലെ സമീറിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഈ സമയം നിരവധി വിശ്വാസികള്‍ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിന് പോവുകയായിരുന്നു. ആളപായമില്ല. സമീപത്തെ പരേതനായ മമ്മുഞ്ഞി ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള മതിലാണ് ശക്തമായ മഴയില്‍ ഇടിഞ്ഞത്. വീടിനും വിള്ളലുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സമീര്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ