മുനമ്പം മുഹിയ്യദ്ദീൻ ജുമാ മസ്ജിദിൽ കുറാ തങ്ങൾ അനുസ്മരണം: ദിക്കിർ ദു:അ മജ്ലിസിന്ന് കണ്ണവം തങ്ങൾ നേതൃത്വം നൽകി
കൊളത്തൂർ:മുനമ്പം മുഹ്യ്യദ്ദീൻ ജുമാമസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ കുറത്തുസ്സദാത്ത് സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ അനുസ്മരണവും ദിക്കിർ ദു:അ മജ്ലിസും സംഘടിപ്പിച്ചു. മുനമ്പം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് മുത്തുക്കോയ തങ്ങൾ കണ്ണവം അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് അഷ്‌റഫ് സുഹ്‌രി പരപ്പ ഉദ്ഘാടനം ചെയ്തു. അബൂബക്കർ കാമിൽ സഖാഫി പൗരടുക്കം, സിദ്ദീഖ് സഖാഫി ബൈർ, കരീം മാസ്റ്റർ ദർമ്പർക്കത്ത്, അഷ്‌റഫ് സഖാഫി തലേക്കുന്ന്, അബ്ദുൽ അസീസ് സൈനി ചേടിക്കുണ്ട്, ഹാരിസ് സുഹ്‌രി മരുതടുക്കം, ബഷീർ മുനമ്പം തുടങ്ങിയവർ സംസാരിച്ചു. മുനീർ ഫ്ലാഷ് സ്വാഗതവും അഷ്റഫ് ഹാജി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ