കാസര്‍കോട്: മൂന്നുദിവസത്തിനിടെ മൂന്നു ദുരിത ബാധിതര്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന(17), ഇരിയ സായ് ഗ്രാമത്തിലെ അശ്വതി(18), ചീമേനിയിലെ ഹരികൃഷ്ണന്‍(25) എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന്‍ ശനിയാഴ്ചയും പ്രാര്‍ഥന ഇന്നലെയും അശ്വതി ഇന്നു പുലര്‍ച്ചേയുമാണ് മരിച്ചത്. ആലാമിപ്പള്ളി കല്ലഞ്ചിറ സ്വദേശി പ്രഭാകരന്റെയും ലതയുടെയും മകളാണ് പ്രാര്‍ഥന. തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചാണ് മരണം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അശ്വതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിച്ചത്. ഹരീന്ദ്രന്റെയും ശോഭയുടെയും മകളാണ് അശ്വതി. ചീമേനി ആലപ്പടമ്പിലെ രാധാകൃഷ്ണന്റെ മകനാണ് ഹരികൃഷ്ണന്‍. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് ഈ മൂന്ന് ജീവനുകളും പൊലിഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ