കാസര്‍കോട്: വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ചെര്‍ക്കള, പാടിയിലെ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ 80 ലക്ഷം രൂപ നഷ്ടമായി. ഇ. ശ്രീധരന്റെ പണമാണ് നഷ്ടമായത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെയര്‍മാര്‍ക്കറ്റിംഗ് സംവിധാനത്തില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വലിയ ലാഭം ലഭിക്കുമെന്നു പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുമ്പോഴും തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ