വയനാട് ദുരന്തം; മരണം 163; 86 പേരെ കണ്ടെത്തിയിട്ടില്ല; അത്യാവശ്യ ഉപകരണങ്ങളില്ലാതെ രക്ഷാപ്രവര്‍ത്തകര്‍
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 163 ആയി ഉയര്‍ന്നു. കണ്ടെത്തിയതില്‍ മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും ഉള്‍പ്പെടുന്നു. 86 പേരെ കണ്ടെത്തിയിട്ടില്ല. 86 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികില്‍സയില്‍. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രണ്ടാം ദിനം രക്ഷാദൗത്യം തുടരുന്നു. ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിപ്പ്. 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ