കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ നടന്ന വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും അദ്ദേഹത്തോടൊപ്പമുണ്ട്.കലക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, ആസ്റ്റര്‍ വയനാട് മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.