ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എരഞ്ഞോളി ബോംബ് സ്ഫോടനം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, കുടിൽവ്യവസായം പോലെ ബോംബുണ്ടാക്കുന്നുവെന്ന് സതീശന്‍



തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി. 


കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്.പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പി ജയരാജന്‍റെ മകനു ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പഴയ ചരിത്രം പരിശോധിച്ചാൽ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഡിസിസി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. സമാധാന അന്തരീക്ഷമാണ് കണ്ണൂരിലുള്ളത്. അങ്ങനെയൊരു സാഹചര്യത്തിൽ ബോംബ് നിർമ്മിക്കേണ്ട സാഹചര്യം ഇല്ല.എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു.ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും. ലോകത്തു എവിടെയും ഇങ്ങിനെ ഉണ്ടോ. തീവ്രവാദികൾ പോലും ഇങ്ങിനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കും, നഗരത്തിലെ കടകളില്‍ വില്‍പന നടത്തും,മോഷ്ടിച്ച സ്‌കൂട്ടറുമായി കാസർഗോഡ് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോമ്പൗണ്ടിനകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നു ബാറ്റിറി മോഷ്ടിച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി അറസ്റ്റില്‍. കാസര്‍കോട് നായന്മാര്‍മൂല, നാസിക് മിനി സ്റ്റേഡിയത്തിനു സമീപത്തെ എന്‍ എ മിര്‍ഷാദ് (36), റഹ്‌മാനിയ നഗര്‍, റുഖിയ മന്‍സിലിലെ ടി എ മുഹമ്മദ് ജഷീര്‍ (33) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍, എസ് ഐ ഇ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. മോഷ്ടിച്ച ബാറ്ററികള്‍ നഗരത്തിലെ വിവിധ കടകളില്‍ വില്‍പ്പന നടത്തിയതായി കണ്ടെടുത്തു. വിദ്യാനഗര്‍ എസ് ബി ഐ ശാഖയ്ക്കു മുന്‍വശത്തെ ഒരു കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി, മിനിലോറി എന്നിവയുടെ ബാറ്ററികള്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ബാറ്ററികള്‍ മോഷണം പോയത്. ഇതു സംബന്ധിച്ച് ആലംപാടി സ്വദേശിയായ ഹംസ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചില സൂചനകളെ തുടര്‍ന്നു ഒന്നാം പ്രതിയായ മിര്‍ഷാദിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നുവെങ്കിലും സ്ഥലത്ത് ഇല്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ഇതിനിടേയാണ് നാടകീയമായി മിര്‍ഷാദും മുഹമ്മദ് ജംഷീറും കര്‍ണ്ണാടക രജിസ്

നവവധു 125 പവന്‍ ആഭരണങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടി

  ഉദുമ: പള്ളിക്കര പൂച്ചക്കാട് നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലം വിട്ടതായി പരാതി. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിൻറെ കാറിൽ കയറി ഇവർ പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ യു.പി.വിപിൻ പറഞ്ഞു.