കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി. രാവണീശ്വരം മുക്കൂടിലെ പാലക്കല്‍ ഹൗസിലെ അച്യുതന്‍-രാധ ദമ്പതികളുടെ മകന്‍ എം. അജീഷ് (32)ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പിരിക്ക കടപ്പുറത്താണ് കാണപ്പെട്ടത്. ഡിവൈഎഫ്‌ഐ രാവണേശ്വരം മേഖലാ കമ്മിറ്റിയംഗമായിരുന്ന അജീഷ് വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ചാടിയത്. ആത്മഹത്യചെയ്യുമെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ചിരുന്നു. പിന്നീട് ബൈക്കോടിച്ച് പാലത്തിന് സമീപത്ത് എത്തിയാണ് പുഴയില്‍ ചാടിയത്. പാലത്തിന് സമീപം അജീഷിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. സംഭവം കണ്ടവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫേഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ശക്തമായ ഒഴുക്ക് കാരണം തെരച്ചില്‍ ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. മുക്കൂട്, കളരിക്കാല്‍ എന്നിവിടങ്ങളില്‍ പാലക്കല്‍ ട്രേഡേഴ്‌സ് എന്ന സിമന്റ് വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സജിനയാണ് അജീഷിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരന്‍ അഭിലാഷ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ