ബങ്ങാട് ഇ കെ നായനാർ സ്വാശ്രയ സംഘം പതിമൂന്നാം വാർഷികാഘോഷവും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ എന്നീ വിദ്യാർഥികൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു
പെരിയാട്ടടുക്കം :-
ബങ്ങാട്
ഇ കെ നായനാർ സ്വാശ്രയ സംഘം പതിമൂന്നാം വാർഷികാഘോഷവും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വർഷ, അനുശ്രീ, ശ്രീഹരി, അനുപ്രിയ ,ആര്യ ലക്ഷമി, ശ്രീഷ, ശിവനന്ദ, അഭിഷേക്, രോഹിത്, ശിവപ്രിയ, അജ്മൽ, ബാദ്ഷ എന്നീ വിദ്യാർഥികൾക്കുള്ള
അനുമോദന സദസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്ഥലം മാറി പോകുന്ന അങ്കൺവാടി അധ്യാപക ഉഷയ്ക്ക്
ഉപഹാരം നൽകി. സംഘം പ്രസിഡണ്ട് എ എം അബ്ദുല്ല അധ്യക്ഷനായി. ടി മുഹമ്മദ് കുഞ്ഞി, പി ദാമോദരൻ മാസ്റ്റർ, ഉഷ ടിച്ചർ, ഹരിപ്രസാദ്, സൗമേഷ്, സരിത എന്നിവർ സംസാരിച്ചു. സെക്രട്ടറി, പി മണികണ്ഠൻ സ്വാഗതവും ട്രഷറർ , കെ രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ എം അബ്ദുല്ല (പ്രസിഡന്റ്), കെ രാഘവൻ (വൈസ് പ്രസിഡന്റ്), പി മണികണ്ഠൻ ( സെക്രട്ടറി) ടി സൗമേഷ് (ജോയിൻ്റ് സെക്രട്ടറി), നാരായണൻ പാറ്റേൻ (ട്രഷറർ).
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ