എടനീര്‍ ബൈരമൂലയിലെ ബി പുഷ്പകുമാറാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും, ഒരാള്‍ പുഴയിലേക്ക് ചാടിയതായി, ബൈക് യാത്രക്കാരന് പൊലീസില്‍ വിവരമറിയിച്ചിരുന്നു, തിരച്ചില്‍ തുടരവെ ചളിയങ്കോട് കോട്ടരുവം കൊട്ടിയാട്ട് ആണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ സംശയം തോന്നിയ പുഷ്പകുമാറിന്റെ സഹോദരന് ഉമാശങ്കര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
ടൈല്‍സ് ജീവനക്കാരനായ പുഷ്പകുമാര്‍ കര്‍ണാടകയില്‍ ജോലിക്ക് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിവാഹിതനായ പുഷ്പകുമാറിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിന്റെ കാരണമറിയാന്‍ പൊലീസും അന്വേഷണം നടത്തിവരികയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ