കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കം നാല് നേതാക്കളെ കോൺഗ്രസിൽ നിന്നും പുറത്താക്കി
കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ഉദുമ ബ്ലോക്ക് പ്രസിഡന്റ്റ് രാജൻ പെരിയ, മുൻ പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പ്രതിയുടെ സൽക്കാരത്തിൽ പങ്കെടുക്കുകയും സർക്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ