തിരഞ്ഞെടുപ്പ് അവലോകനം താഴെത്തട്ടില്‍ ആരംഭിച്ചിരിക്കെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ കമ്മിറ്റികളില്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ആശയകുഴപ്പത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റികളില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിലാണ് ആശയകുഴപ്പം. ശൈലീമാറ്റത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ എന്ത് മറുപടി പറഞ്ഞാലും പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാവും
തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ മാത്രമല്ല ജില്ലാ തലങ്ങളിലും വിമര്‍ശനം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിങ് നടന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ പലയിടത്തും ഭരണപരാജയവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയകാരണമായി എന്ന് പലരും തുറന്നടിച്ചു.സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ താഴെത്തട്ടില്‍ അത് ഇനി കൂടുതല്‍ തീവ്രമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ക്ഷേമ പെന്ഷന് മുടങ്ങിയതും സപ്ലൈക്കോയിലെ പ്രതിസന്ധിയും എന്‍എന്‍ഡിപി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത് പാര്‍ട്ടി പരസ്യമായി സമ്മതിക്കുന്ന തോല്‍വിയുടെ കാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിക്കപ്പുറം മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദവുമെല്ലാം തോല്‍വിയുടെ ആക്കം കൂട്ടിയെന്നാണ് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള വിലയിരുത്തല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ