ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംസ്ഥാനത്ത് 100 കടന്ന് തക്കാളി വില; ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലും പച്ചക്കറികള്‍ക്ക് തീവില



കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയില്‍ 100 രൂപയും ഹോര്‍ട്ടി കോര്‍പ്പിന്റെ ഔട്ട് ലറ്റുകളില്‍ 110 രൂപ വരെയുമായി വില.

ഹോര്‍ട്ടികോര്‍പ്പിന്റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളില്‍ അല്‍പ്പം ഭേദപ്പെട്ട നിലയാണ്. കൊച്ചിയില്‍ തക്കാളിക്ക് 105 രൂപയെങ്കില്‍ തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വില്‍ക്കുന്ന പച്ചക്കറികളുടെ വിലയും മുകളിലേക്ക് തന്നെയാണ്.


ഉള്ളിയും ബീന്‍സ് അടക്കം പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.


പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് – 170 – 190 രൂപ, ചെറുപയര്‍ – 150, വന്‍പയര്‍ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീന്‍പീസ് – 110, കടല – 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 പിന്നിട്ടു. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന. മീന്‍ക്ഷാമം കാരണം വിപണിയിലേക്ക് വരവ് കുറഞ്ഞതിനാല്‍ ഉണക്കമീന്‍ വിലയും ഉയരുകയാണ്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് മലയാളികള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കും, നഗരത്തിലെ കടകളില്‍ വില്‍പന നടത്തും,മോഷ്ടിച്ച സ്‌കൂട്ടറുമായി കാസർഗോഡ് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോമ്പൗണ്ടിനകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നു ബാറ്റിറി മോഷ്ടിച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി അറസ്റ്റില്‍. കാസര്‍കോട് നായന്മാര്‍മൂല, നാസിക് മിനി സ്റ്റേഡിയത്തിനു സമീപത്തെ എന്‍ എ മിര്‍ഷാദ് (36), റഹ്‌മാനിയ നഗര്‍, റുഖിയ മന്‍സിലിലെ ടി എ മുഹമ്മദ് ജഷീര്‍ (33) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍, എസ് ഐ ഇ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. മോഷ്ടിച്ച ബാറ്ററികള്‍ നഗരത്തിലെ വിവിധ കടകളില്‍ വില്‍പ്പന നടത്തിയതായി കണ്ടെടുത്തു. വിദ്യാനഗര്‍ എസ് ബി ഐ ശാഖയ്ക്കു മുന്‍വശത്തെ ഒരു കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി, മിനിലോറി എന്നിവയുടെ ബാറ്ററികള്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ബാറ്ററികള്‍ മോഷണം പോയത്. ഇതു സംബന്ധിച്ച് ആലംപാടി സ്വദേശിയായ ഹംസ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചില സൂചനകളെ തുടര്‍ന്നു ഒന്നാം പ്രതിയായ മിര്‍ഷാദിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നുവെങ്കിലും സ്ഥലത്ത് ഇല്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ഇതിനിടേയാണ് നാടകീയമായി മിര്‍ഷാദും മുഹമ്മദ് ജംഷീറും കര്‍ണ്ണാടക രജിസ്

നവവധു 125 പവന്‍ ആഭരണങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടി

  ഉദുമ: പള്ളിക്കര പൂച്ചക്കാട് നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലം വിട്ടതായി പരാതി. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിൻറെ കാറിൽ കയറി ഇവർ പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ യു.പി.വിപിൻ പറഞ്ഞു.