ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് പശ്ചിമബംഗാളിലും കുറവ് പോളിങ് ജമ്മുകാശ്മീരിലും രേഖപ്പെടുത്തി. ആറാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രകേന്ദങ്ങളായ ദില്ലിയിലും പോളിങ് ശതമാനം ഇടിഞ്ഞതോടെ ആശങ്കയിലാണ് ബിജെപി.
ആറാംഘട്ട വോട്ടെടുപ്പിലും കുറഞ്ഞ പോളിങ് ശതമാനമാണ് വിവധ സംസ്ഥാനങ്ങളിൽ രേഖപ്പെടുപത്തിയത്. രാജ്യത്തെ 58 മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ് പോളിങ് നടന്നത്. ആറു സംസ്ഥാനങ്ങലിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും നടന്ന വോട്ടെചുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. ജമ്മു കാശ്മീരിലാണ് ഏറ്റവും കുറവ് പോളിങ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ