ഷൊർണൂർ∙ ട്രെയിൻ യാത്രയ്ക്കിടെ വനിത ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്ടർമാർക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്. ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ അറിയിച്ചു. പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം സജ്ജമായി നിൽക്കുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ