കാസർകോട്: കഴിഞ്ഞ അധ്യയന വർഷത്തെ 10, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വേണ്ടി വെഫി കാസർകോട് സംഘടിപ്പിച്ച സ്റ്റാർ ലൗഡ് ടോപ്പേഴ്സ് മീറ്റ് കാസർകോട് ഹോട്ടൽ ക്യാപ്പിറ്റോൾ ഇന്നിൽ സമാപിച്ചു. ഈ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
വിദ്യാഭ്യാസ പ്രവർത്തകൻ ഹനീഫ അനീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത കരിയർ ട്രെയിനർ അബ്ദുള്ള ബുഹാരി ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്എസ്എഫ് കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുറഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് നംഷാദ്, റഈസ് മുഈനി, ബാദുഷ സഖാഫി, അബു സാലി പെർമുദെ, ഫൈസൽ സൈനി, സിദ്ദീഖ് ഹിമമി, മൻഷാദ് അഹ്സനി, മുർഷിദ് പുളിക്കൂർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ