എറണാകുളം, കൊല്ലം ജില്ലകളില്‍ കനത്ത മഴ. പലയിടങ്ങളിലും വെള്ളക്കെട്ട്.കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തും വെള്ളം കയറി. സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കാണ് .
ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല .ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണു .നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞു .സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ആറു ജില്ലകളില്‍ യെലോ അലര്‍ട്ടാണ് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ