സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികില്‍; പരുങ്ങി നിന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു; എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കാസര്‍കോട്: 1.6 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഷിരിബാഗിലു, പുളിക്കൂറിലെ ഷരീഫി(30)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. പി അനൂപും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പുളിക്കൂര്‍ അംഗന്‍വാടിക്ക് സമീപത്തെ റോഡരികില്‍ നില്‍ക്കുന്നതിനിടയില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പനക്കെതിരെ പൊലീസ് പരിശോധന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ