കാസർകോട്. കുട്ടിയാനം മുഹമ്മദ് കുഞ്ഞി രചിച്ച ഒരു പ്രവാസിയുടെ മണൽ രേഖകൾ എന്ന പ്രവാസ അനുഭവങ്ങളുടെ പുസ്തകം, ഇന്ന് 3.30 മണിക്ക് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചു പ്രകാശനം ചെയ്യപ്പെടും. നഗര സഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി പ്രശസ്ത കവി സി എം വിനയചന്ദ്രൻ മാഷാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സംസ്കൃതി കാസർകോട്, പു.ക.സ. ഏരിയ കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ എ എസ് മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറയും. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിക്കും. സിദ്ദീഖ് നദ്‌വി ചേരൂർ പുസ്തകം പരിചയപ്പെടുത്തും. നാരായണൻ പേരിയ, സി. എൽ. ഹമീദ്, പി ദാമോദരൻ, രാഘവൻ ബെള്ളിപ്പാടി, വി ആർ സദാനന്ദൻ, അഷ്‌റഫലി ചേരങ്കൈ, പുഷ്പാകരൻ ബെണ്ടിച്ചാൽ, എ ബി കുട്ടിയാനം, ബി കെ സുകുമാരൻ, രവി ബന്തട്ക്ക, മുംതാസ് ടീച്ചർ, അമീർ പള്ളിയാൻ തുടങ്ങിയവർ ആശംസകൾ നേരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ