കാസര്‍കോട്: കെപിസിസി അംഗവും മുന്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റുമായ ഹക്കീം കുന്നിലിന് വാഹനാപകടത്തില്‍ പരിക്കേറ്റു.
കാലിന്റെ എല്ലൊടിഞ്ഞ നിലയില്‍ ഹക്കീമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10 മണിയോടെ കാഞ്ഞങ്ങാട്, അതിഞ്ഞാലിലാണ് അപകടം. സുഹൃത്തിനൊപ്പം നടന്നു പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ ബുള്ളറ്റിടിച്ചാണ് അപകടം. ഉടന്‍ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിന്റെ എല്ല് ഒടിഞ്ഞതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ