മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; കാഞ്ഞങ്ങാട് സ്വദേശിയായ ജിം പരിശീലകന്‍ അറസ്റ്റില്‍
മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജിം പരിശീലകന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കദ്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങള്‍ കാട്ടി നിരവധി തവണ മംഗളൂരുവിലെ ഹോട്ടല്‍മുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ