കാഞ്ഞങ്ങാട്ടെ പീഡനം; മോഷ്ടിച്ച കമ്മൽ കണ്ടെത്തി; പ്രതിയെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കാസർകോട്:
കാഞ്ഞങ്ങാട്ടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിഎ സലീമിനെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു. മോഷ്ഠിച്ച സ്വർണം ജ്വല്ലറിൽ കണ്ടെത്തി. ജ്വല്ലറി ഉടമ സലീമിനെ തിരിച്ചറിഞ്ഞതായാണ് സൂചന വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതിയെ കൂത്തുപറമ്പിലെത്തിച്ചത്. ഈ ജ്വല്ലറിയിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വർണ കമ്മൽ ഇയാൾ വിറ്റതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മോഷണത്തിന് ശേഷം കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം സഹോദരിയുടെ സഹായത്തോടെയാണ് കമ്മൽ വിൽപന നടത്തിയത്. 6000 രൂപയ്ക്കാണ് കമ്മൽ വിറ്റതെന്ന് പറയുന്നു. ബുധനാഴ്ചയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി അഞ്ചുദിവസം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ