കാഞ്ഞങ്ങാട് പത്തുവയുകാരിയെ പീഡിപ്പിച്ച സംഭവം: തെളിവെടുപ്പിനിടയില്‍ പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം, വന്‍ പ്രതിഷേധം, കൂക്കിവിളിയും; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ പൊലീസ്
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് എത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ അഡോണി റെയില്‍വെസ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായ കര്‍ണ്ണാടക, കുടക്, നാപോക് സ്വദേശിയായ സലീമിനെ ഇന്നലെ രാത്രിയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ശനിയാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് പീഡനവും മോഷണവും നടന്ന വയലില്‍ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചത്. മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. പ്രതിയെ ശനിയാഴ്ച തെളിവെടുപ്പിന് എത്തിക്കുമെന്ന് പ്രതീക്ഷിച്ച് വന്‍ജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രതിയായ സലീമിനെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ഉടനെ സ്ത്രീകളും കുട്ടികളുമുള്ള വന്‍ ജനക്കൂട്ടം കൂക്കി വിളിച്ചു. മുഖം മൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജനക്കൂട്ടം ബഹളം വെച്ചത്. ഇതിനിടയില്‍ പ്രതിക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. പ്രതിക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ജനക്കൂട്ടം ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ