കാസര്‍കോട്: കാസര്‍കോട്ടേക്ക് ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി ദേശീയപാതയുടെ ഡിവൈഡറും മീഡിയനുകളും ചാടികടന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 5.40ന് ഹൊസങ്കടിയിലാണ് കഞ്ചാവ് വേട്ട നടന്നത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നിറയെ യാത്രക്കാരുമായി കേരള കെ.എസ്.ആര്‍.ടി.സി ബസ് എത്തിയത്. ബസിനകത്ത് ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടയില്‍ ബാഗിന്റെ ഉടമസ്ഥനെന്ന് കരുതുന്ന നാല്‍പതു വയസ്സു തോന്നിക്കുന്ന ആള്‍ ബസില്‍ നിന്നു ഇറങ്ങിയോടി. എക്സൈസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയെങ്കിലും ദേശീയ പാതയുടെ മീഡിയനുകളും ഡിവൈഡറുകളും ചാടിക്കടന്ന് ഇയാള്‍ രക്ഷപ്പെട്ടു. തെരച്ചില്‍ തുടരുന്നതായി അധികൃതര്‍ പറഞ്ഞു.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി മനാസ്, സി.ഇ.ഒ.മാരായ ഹമീദ്, ലീമ എന്നിവരും ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ