കാസർകോട് : ഗൾഫ് സ്വപ്നം കണ്ട ഒരു കൗമാരത്തിൽ നിന്ന് സ്വപ്നസാക്ഷാൽക്കാരം പോലെ കുവൈറ്റിലെത്തി ഇറാക്ക് അധിനിവേശം കാരണം വെറുംകൈയോടെ മടങ്ങേണ്ടി വന്ന ഈ പ്രവാസിയുടെ ജീവിതം, കഥ പോലെ വായിച്ചു പോകാവുന്നതാനെന്ന് കവി സി എം വിനയചന്ദ്രൻ മാഷ്. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽരേഖകൾ', നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇടത്താവളമായിരുന്ന മുംബൈ എന്ന മഹാനഗരം കൂടി സമഗ്രമായി പഠിച്ചിതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിനയ ചന്ദ്രൻ. . സംസ്കൃതി കാസർകോടും പു.ക.സ. ഏരിയ കമ്മിറ്റിയും സംയുക്തമായി, പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപിച്ച പരിപാടിടയിൽ സിദ്ദീഖ് നദ്‌വി ചേറൂർ പുസ്തകം പരിചയപ്പെടുത്തി. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു,. അമീർ പള്ളിയാൻ, പി . ദാമോദരൻ, നാരായണൻ പേരിയ, സി എൽ ഹമീദ്, വി ആർ സദാനന്ദൻ, അഷ്‌റഫലി ചേരങ്കൈ, രാഘവൻ ബെള്ളിപ്പാടി, പുഷ്പാകരൻ ബെണ്ടിച്ചാൽ, ബി കെ സുകുമാരൻ, എബി കുട്ടിയാനം, മുംതാസ് ടീച്ചർ, രവി ബന്തട്ക്ക,രവീന്ദ്രൻ പാടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഗൃന്ഥകാരൻ കുട്ടിയാനം മുഹമ്മദ്...