തൃശൂർ പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളിൽ ഗൗരവമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പായതിനാൽ സർക്കാരിനിപ്പോൾ നടപടിയെടുക്കാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഉത്സവ നടത്തിപ്പിൽ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വി.ജി.അരുൺ, എസ്.മനു എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ