കാസർകോട്:കാസർകോട് ചെർക്കളയിൽ ജൂലൈയിൽ പ്രവർത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പേര് ,ലോഗോ,മോട്ടോ എന്നിവ പ്രകാശനം ചെയ്തു.
സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന നാമകരണം സമസ്ത സംസ്ഥാന പ്രസിഡൻ്റ് സയ്യദ് ജിഫ്രി മുത്തു കോയ തങ്ങളും,ലോഗോ എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജിയും, മോട്ടോ ചെർക്കള മാർത്തോമ മാനേജർ റവ: ഫാദർ മാത്യു ബേബിയും പ്രകാശനം ചെയ്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, ക്യാത് ലാബ് സൗകര്യവും, കാർഡിയോളജി വിഭാഗവും, പാമ്പുകടി ചികിത്സാ യൂണിറ്റും, ടോക്സിക്കോളജി വിഭാഗവും, പക്ഷാഘാതം ബാധിച്ചവർക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷൻ സൗകര്യവും, പ്രസവ ചികിത്സയുടെ ഏറ്റവും ആധുനിക രീതികളായ പ്രൈവറ്റ് ബർത്ത് സ്യൂട്ട് ഡെലിവറിയും, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി ട്രോമ കെയറും, ന്യൂറോ സർജൻ്റെ സേവനങ്ങളും ഉണ്ടായിരിക്കും.
വളരെ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാൽ സാധാരണ ജനങ്ങൾക്ക് അയൽ സംസ്ഥാനത്തെയും അയൽ ജില്ലകളേയും ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ലഭിക്കും.
ആശുപത്രി ചെയർമാൻ സി.എം. അബ്ദുൾ ഖാദർ ഹാജി,മാനേജിംഗ് ഡയറക്ടർ ഡോ: മൊയ്തീൻ ജാസർ അലി,പാലക്കി കുഞ്ഞാമദ് ഹാജി,ഷംസുദ്ദീൻ പാലക്കി,നാസർ ചെർക്കളം,പി.ആർ ഒ ബി.അഷറഫ്, റിയാസ് ആലൂർ,തൗസീഫ് പി.ബി,ഡോ: മഷൂറ ,സജിഷ് കെ.വി,സേവ്യർ,മൊയ്തീൻ പട്ല എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ