കാസര്‍കോട്: കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായി സൗത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് (22)ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാംവര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനിയാണ്. കോട്ടയത്ത് നിന്നു വ്യാഴാഴ്ചയാണ് ദേവിക മാവുങ്കാലിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ വളരെ സന്തോഷവതിയായി കാണപ്പെട്ട ദേവികയെ ഉച്ചയോടെയാണ് ഇരുനില വീട്ടിലെ മുറിയ്ക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതായി വ്യക്തമായി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ദ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ