കുമ്പളയിൽ വയോധികനെ ആള്‍ താമസമില്ലാത്ത വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: വയോധികനെ റബര്‍ തോട്ടത്തിനുള്ളിലെ ആള്‍ താമസമില്ലാത്ത വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി അപ്പച്ചനാ(72)ണ് മരിച്ചത്. കൂടാല്‍ മെര്‍ക്കള മണ്ടേക്കാപ്പിലെ തങ്കച്ചന്‍ എന്ന ആളുടെ വീട്ടിലെ വരാന്തയിലാണ് മരിച്ചുകിടക്കുന്നതായി പരിസരവാസികള്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് എത്തി നടപടി ക്രമങ്ങള്‍ തുടങ്ങി. 30 വര്‍ഷമായി അപ്പച്ചന്‍ മണ്ടേക്കാപ്പിലെ സദന്‍ എന്ന ആളുടെ സ്ഥലത്ത് കൃഷിചെയ്തുവരികയായിരുന്നു. ഭാര്യയും മക്കളും നാട്ടിലുണ്ടെന്ന് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ