കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍ 39.89 ശതമാനം പേര്‍ മാത്രമാണ് ലോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണെങ്കില്‍ 38.73 ശതമാനവും. കാഞ്ഞങ്ങാട്ട് 39.89 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടത് ശക്തി കേന്ദ്രങ്ങളായ ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയില്‍ 40.48%, തൃക്കരിപ്പൂര്‍: 43.17%. പയ്യന്നൂര്‍: 48.24%, കല്ല്യാശ്ശേരി 44.96% പേര്‍ വോട്ട് ചെയ്തു. ഉച്ച കഴിഞ്ഞ് പോളിംഗ് ശതമാനത്തില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ