12 സീറ്റ് ഉറപ്പ്; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ഇപി വിവാദവും പാർട്ടി യോഗത്തിൽ ഇപി ചർച്ചയായി. തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രധാന അജണ്ടയെങ്കിലും പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ചയും യോഗത്തില്‍ ചര്‍ച്ചയായി. കൂടിക്കാഴ്ച സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ ഇപി വിശദീകരണം നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ