ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജാഗ്രത, 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ ഓഫീസര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്നാണ് നിർദ്ദേശം.

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

  തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേ സമയം ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ​​ഗാർഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്രിവാളിന്റെ അറസ്റ്റ് എന്തിന് ? ഇഡിയോട് സുപ്രീംകോടതി, വിശദീകരണം തേടി

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിർദ്ദേശം.  അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്രിവാളിന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്രിവാളിന്റെ വാദം.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഎപി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലേക്ക് നയിച്ചത് മദ്യനയക്കേസ്  2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്. 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പാണ് ഈ വർഷം ഫലം പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 3 മുതൽ 20 വരെ ആയിരുന്നു എസ്എസ്എൽസി മൂല്യനിർണയം. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. AI അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും പദ്ധതിയിലൂടെ 80,000 അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹൊസങ്കടി റെയില്‍വേ ഗേറ്റ് അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിട്ടു

കാസര്‍കോട്: ഹൊസങ്കടി റെയില്‍വേ ഗേറ്റ് അറ്റുകുറ്റപ്പണികള്‍ക്കായി ഒരാഴ്ചക്കാലം അടച്ചിട്ടു. ഇന്റര്‍ലേക്ക് അടക്കമുള്ള സംവിധാനം ഒരുക്കാനായാണ് അടുത്തമാസം അഞ്ചുവരെ അടച്ചിട്ടിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ്റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, സബ്ട്രഷറി, പഞ്ചായത്ത് ഓഫിസ്, ഗവ.സിഎച്ച്‌സി ആശുപത്രി, റജിസ്റ്റര്‍ ഓഫിസ്, സ്‌കൂളുകള്‍, വില്ലേജ് ഓഫിസ് അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പോകണമെങ്കില്‍ ഇനി പത്താംമൈല്‍ അണ്ടര്‍ പാസേജ് വഴി ചുറ്റി സഞ്ചരിക്കണം. ഏപ്രില്‍ 29 മുതല്‍ അടച്ചിടുന്ന കാര്യം റെയില്‍വേ നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നു.

സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കോവിഷീൽഡ് സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം; കുറ്റസമ്മതം നടത്തി കമ്പനി

  കോവിഡ് പ്രതിരോധ വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കോവിഷീൽഡ് സ്വീകരിച്ചിരുന്നു. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതിനു പിന്നാലെയാണ് കമ്പനിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം ത...

പി.ജയരാജൻ വധശ്രമക്കേസ്:ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍

ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ.കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു.രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി.ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി , അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ് (5), ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കുറ്റക്കരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2007 ൽ വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു.ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്‍റെ ശിക്ഷ ഒരു വർഷമാക്കി കുറച്ചു. വിചാരണക്കോടതി നേരത്തെ പത്തുവർഷത്തേക്ക് ശിക്ഷിച്ചിര...

താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി', വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിച്ചും ഇപി

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച്  ഇപി ജയരാജൻ. താൻ നൽകിയ വിശദീകരണം പാര്‍ട്ടിക്ക്  ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു.  ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദങ്ങൾ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. 

12 സീറ്റ് ഉറപ്പ്; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ഇപി ചർച്ചയായി. തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രധാന അജണ്ടയെങ്കിലും പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ചയും യോഗത്തില്‍ ചര്‍ച്ചയായി. കൂടിക്കാഴ്ച സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ ഇപി വിശദീകരണം നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരം. 

ചൂട്... കൊടുംചൂട്, താപനില മുന്നറിയിപ്പ് കടുപ്പിച്ചു; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉപയോഗം കുറച്ചില്ലെങ്കില്‍ ലോഡ്്‌ഷെഡ്ഡിംഗ്

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. അമിത ഉപയോഗം കുറച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഇപ്പോഴത്തെ അപ്രഖ്യാപിത പവര്‍ക്കട്ട് മനഃപൂര്‍വ്വമല്ല. അമിതമായ ഉപയോഗം കാരണം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന ഉപയോഗം 10.1 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീവ്രശ്രമം-മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചൂടി അസഹനീയമായി തുടരുകയാണ്. ഓരോ ദിവസവും മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നം കെ.എസ്.ഇ.ബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോക്താക്കളുടെ സഹകരണം കൂടിയേ തീരു-മന്ത്രി വ്യക്തമാക്കി.

വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും

കാസര്‍കോട്: ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. ഉപ്പള, പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും മാര്‍ച്ച് 18ന് വീടു പൂട്ടി ഗള്‍ഫിലേയ്ക്ക് പോയതായിരുന്നു. ഞായറാഴ്ച അയല്‍വാസിയായ യൂസഫ് ആണ് വീടിന്റെ പിറകു ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ വീട്ടിനകത്തു അലമാരകള്‍ കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് അലമാരയില്‍ നിന്നു അഞ്ചു പവന്‍ സ്വര്‍ണ്ണവും 30000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയില്‍ ചേരാൻ ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ.  ടിജി നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് കണ്ടത്. ആദ്യം കാണുന്നത് നന്ദകുമാറിന്‍റെ വീട്ടില്‍ വച്ചാണ്. 2023 ജനുവരി മാസത്തിലായിരുന്നു ഇതെന്നും ശോഭ. അവിടെ വച്ച് ബിജെപിയില്‍ ചേരാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാര്‍ട്ടിയിലെ പദവി പ്രശ്നമാണ് അന്ന് ഉന്നയിച്ചതെന്നും ശോഭ.  ദില്ലിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു, എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോള്‍ ഇപിയുടെ തീരുമാനം മാറ്റി, ആ ഫോൺ കോളിന് ശേഷം ഇപി പരിഭ്രാന്തനായി, പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണമെന്നാവശ്യപ്പെട്ടു, പിണറായിയുടേത് ആയിരുന്നു ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. നടക്കാവ് സ്വദേശി എന്‍.കെ.പവിത്രന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വച്ച് ബൈക്കപകടം നടന്നത്. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഡല്‍ഹി പൊലീസ് വകുപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് നടക്കാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 9 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിക്കും. നടക്കാവിലെ പരേതരായ കെ. കുഞ്ഞമ്പുവിന്റെയും ദേവകിയുടെയും മകനാണ്. മകന്‍: കശിഷ്. സഹോദരങ്ങള്‍: പ്രീത(അധ്യാപിക), ജയദീപ്(അധ്യാപകന്‍), പ്രസീന, പരേതനായ പ്രദീപ്.

കുവൈത്ത് കെഎംസിസി പാലിയേറ്റീവിനൊരു കൈത്താങ്ങ് "അൽ മുസാഹദ്" ലോഗോ പ്രകാശനം ചെയ്തു

 കുവൈത്ത് : കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പാലിയേറ്റീവിനുള്ള കൈത്താങ് "അൽ മുസാഹദ്" പദ്ധതിയുടെ ലോഗോ സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ ഇക്ബാൽ മാവിലാടം ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ഫാറൂഖ് തെക്കേക്കാടിന് നൽകി പ്രകാശനം ചെയ്തു  കാസറഗോഡ് മണ്ഡലം പരിധിയിലെ മുഴുവൻ വാർഡുകൾക്കും പ്രയോജനം കിട്ടത്തക്ക രീതിൽ കിടപ്പ് രോഗികൾക്ക് നൽകുന്ന ICU ബെഡ്, വീൽ ചെയർ, എയർ മാട്രെസ് എന്നിവ നൽകുന്ന പദ്ധതിയാണ് അൽ മുസാഹദ് പദ്ധതി  ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ അസീസ് തളങ്കര അധ്യക്ഷത വഹിച്ചു ജില്ലാ ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കരെ, വൈസ് പ്രസിഡന്റ്‌, അബ്ദുള്ള കടവത്ത്, സുഹൈൽ ബല്ല, മണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ശുഹൈബ് ഷെയ്ഖ്, സെക്രട്ടറി റഹീം ചേർക്കളം, അഹ്‌മദ്‌ ആസാദ്‌ നഗർ, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ ഹസ്സൻ ബല്ല, സിദ്ദിഖ് ആലംപാടി, എന്നിവർ സംബന്ധിച്ചു ഉസ്മാൻ അബ്ദുള്ള സ്വാഗതവും നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു

ഇ.പി തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി; രാജി ആവശ്യപ്പെടാന്‍ ആലോചന

 ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള ബന്ധത്തില്‍ മുന്നണിക്കുള്ളിലും ഇ.പി.ജയരാജന്‍ ഒറ്റപ്പെടുന്നു. ജയരാജന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സി.പി.ഐ. ബി.ജെ.പിയിലേക്ക് ഇതര പാര്‍ട്ടി നേതാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന പ്രകാശ് ജാവഡേക്കറെ ഇ.പി.ജയരാജന്‍ കണ്ടത് തെറ്റ്. അത് വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയത് ഇടത് മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു. അതിനാല്‍ ഈ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നാണ് സി.പി.ഐ നിലപാട്. ഇ.പി കണ്‍വീനര്‍ സ്ഥാനം സ്വയം ഒഴിയുകയോ സി.പി.എം നീക്കുകയോ ചെയ്തില്ലങ്കില്‍ രാജി ആവശ്യപ്പെടാനാണ് സി.പി.ഐ ആലോചന

കുമ്പളയിൽ വയോധികനെ ആള്‍ താമസമില്ലാത്ത വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വയോധികനെ റബര്‍ തോട്ടത്തിനുള്ളിലെ ആള്‍ താമസമില്ലാത്ത വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി അപ്പച്ചനാ(72)ണ് മരിച്ചത്. കൂടാല്‍ മെര്‍ക്കള മണ്ടേക്കാപ്പിലെ തങ്കച്ചന്‍ എന്ന ആളുടെ വീട്ടിലെ വരാന്തയിലാണ് മരിച്ചുകിടക്കുന്നതായി പരിസരവാസികള്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് എത്തി നടപടി ക്രമങ്ങള്‍ തുടങ്ങി. 30 വര്‍ഷമായി അപ്പച്ചന്‍ മണ്ടേക്കാപ്പിലെ സദന്‍ എന്ന ആളുടെ സ്ഥലത്ത് കൃഷിചെയ്തുവരികയായിരുന്നു. ഭാര്യയും മക്കളും നാട്ടിലുണ്ടെന്ന് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്': വിഡി സതീശൻ

തിരുവനന്തപുരം: ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ രം​ഗത്തെത്തിയത്.  സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ?. ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശൻ പറഞ്ഞു. ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പിൽ ഇതനുസരിച്ച് സമയം നീട്ടി നൽകിയില്ല. വിശദമായ അന്വേഷണം വേണം...

വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്

  കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജനറല്‍ ഒബ്സര്‍വ്വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങളും മറ്റും ശനിയാഴ്ച ഉച്ചയോടെ സ്ട്രോംഗ് റൂമിലെത്തിച്ച് സീല്‍ ചെയ്തത്. കേന്ദ്രസേനയുടെ സുരക്ഷയാണ് സ്ട്രോങ് റൂമിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. അതുവരേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുകള്‍ കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വോട്ടെടുപ്പിന് തന്നെ ആരംഭിച്ചു. ബൂത്തുകളില്‍ നിന്നു ഏജന്റുമാര്‍ തയ്യാറാക്കിയ പട്ടിക ബൂത്ത് കമ്മിറ്റികള്‍ വഴി മേല്‍ കമ്മിറ്റികള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇങ്ങനെ കൈമാറി കിട്ടിയ കണക്കുകള്‍ പ്രകാരമാണ് ഓരോ മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ത്ഥി ഇത്ര വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കൃത്യമായ വിലയിരു...

കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായി സൗത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് (22)ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാംവര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനിയാണ്. കോട്ടയത്ത് നിന്നു വ്യാഴാഴ്ചയാണ് ദേവിക മാവുങ്കാലിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ വളരെ സന്തോഷവതിയായി കാണപ്പെട്ട ദേവികയെ ഉച്ചയോടെയാണ് ഇരുനില വീട്ടിലെ മുറിയ്ക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതായി വ്യക്തമായി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ദ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.

ചൂട് കൂടും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഈ മാസം 30 വരെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കാസർകോട്: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് – ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. ഏപ്രിൽ 20 ന് രാവിലെ 8.30 ന് ഉപ്പള, കുക്കാർ ദേശീയ പാതയിലാണ് അപകടം. മംഗളൂരുവിലെ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാത നിർമ്മാണത്തിനായി വെള്ളവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യൂസഫ് കൈഫ് മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: കാസി ഫ് , ലിയ, ലിബ.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ഇപി ജയരാജന്‍-ജാവദേക്കർ കൂടിക്കാഴ്ച ച‍ര്‍ച്ചയാകും, നടപടി സാധ്യത?

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തിൽ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാർട്ടിക്കുളളിൽ നടപടിയാവശ്യമുയ‍ര്‍ന്നതായാണ് വിവരം.  കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിപിഎം. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് ഇപിക്കെതിരായ നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. 

എലിവിഷം അകത്തുചെന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

  കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊടക്കാട് കണ്ണങ്കൈ സ്വദേശിനി ശില്‍പ(25) ആണ് മരിച്ചത്. പവിത്രന്റെയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പിശാന്തയുടെയുടെയും മകളാണ്. കഴിഞ്ഞ 21 ന് ഉച്ചയ്ക്കാണ് വീട്ടില്‍ വച്ച് എലിവിഷം കഴിച്ചത്. അവശയായി കണ്ട യുവതിയെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചികില്‍സക്കിടെ മരണപ്പെട്ടു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വൈകീട്ട് വീട്ടിലെത്തിക്കും. നവോദയ വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് സംസ്‌കാരം.

കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയില്‍; പയ്യന്നൂരില്‍ 48.24%

  കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍ 39.89 ശതമാനം പേര്‍ മാത്രമാണ് ലോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണെങ്കില്‍ 38.73 ശതമാനവും. കാഞ്ഞങ്ങാട്ട് 39.89 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടത് ശക്തി കേന്ദ്രങ്ങളായ ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയില്‍ 40.48%, തൃക്കരിപ്പൂര്‍: 43.17%. പയ്യന്നൂര്‍: 48.24%, കല്ല്യാശ്ശേരി 44.96% പേര്‍ വോട്ട് ചെയ്തു. ഉച്ച കഴിഞ്ഞ് പോളിംഗ് ശതമാനത്തില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി, സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറ‍ഞ്ഞു.  കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടുകയാണ് എന്ന് വി ഡി സതീശന്‍ ആരോപിച്ചു. 'സിപിഎം-ബിജെപി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് നന്ദാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ. വി എസ് അച്ച്യുതാനന്തന്‍ മുതലുള്ള നേതാക്കള്‍ക്ക് നന്ദകുമാറുമായി ബന്ധമുണ്ട്. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത...

കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.  2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.  രാവിലെ ബൂത്തുകളിൽ തിരക്ക്,വോട്ട് ചെയ്ത് നേതാക്കൾ  രാവിലെ തന്നെ സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് ചെയ്യാനെത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ  മണപുളളിക്കാവ് എൽപി സ്കൂളിൽ വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തിയത് എന്...

തൃശ്ശൂർ പൂരത്തിലെ പൊലീസ് അനാവശ്യ ഇടപെടൽ; ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി. തൃശൂർ പൂരത്തിലെ ആചാരങ്ങൾ പൊലീസിന്റെ അനാവശ്യ ഇടപെടൽ മൂലം മുടങ്ങിയതിൽ ഇടപെടലാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മെയ് 22ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.

മോദിയുടെ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ, ബിജെപിയോട് വിശദീകരണം തേടി; രാഹുലിനും നോട്ടീസ്

ദില്ലി: രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്.  29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ബിജെപി പരാതിയിൽ രാഹുൽ ഗാന്ധിക്കും കമ്മീഷൻ നോട്ടീസ് നൽകി. കേരളത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നിരോധനാജ്ഞ; ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്ടറുടെ തീരുമാനം; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്:കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്‌ടറുടെ തീരുമാനമാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം, ഇടുക്കി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറ് മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളക്‌ടർ അറിയിച്ചു. *നിരോധനമുള്ളവ* പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംകൂടുക, പൊതുയോഗങ്ങളോ റാലികളോ പാടുള്ളതല്ല. ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവർത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്. ഒരു തരത്തിലുള്ള ലൗഡ്‌സ്‌പീക്കറും പാടുള്ളതല്ല. ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോൾ സർവേകളോ ഉൾപ്പടെ തെരഞ്ഞെടുപ്പ...

ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

കാസർകോട് : കാസർകോട് ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ പ്രവർത്തകനും പണ്ഡിതനുമായ ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച ഉച്ചയോടെ അന്ത്യം സംഭവിച്ചത്. 52 വയസ്സായിരുന്നു. നിരവധി പണ്ഡിത സൗഹൃദ് വലയത്തിനുമയായ അദ്ദേഹത്തിന് വേണ്ടി ബെദിര യിലും ദേലംപാടിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.               നായന്മാർമൂല, കൊല്ലമ്പാടി, കളനാട്, മൊഗ്രാൽ, മേൽപറമ്പ്, കൈതക്കാട്, ബല്ലാ കടപ്പുറം, ഉളിയത്തടുക്ക,ചെർക്കള എന്നിവിടങ്ങളിൽ സ്വദർ മുഅല്ലിമായും, തളങ്കര - പള്ളിക്കാൽ, റഹ്മത്ത് നഗർ, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ മുഅല്ലിമായും സേവനം ചെയ്തിരുന്നു. നിലവിൽ ബെദിര ഹയാത്തുൽ ഹുദ മദ്റസ സ്വദർ മുഅല്ലിമായ അദ്ദേഹം എസ്.കെ.എസ് എസ് എഫ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ട്,നിരവധി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹിത്വം, എസ്.വൈ.എസ് പ്രാദേശിക ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. ഗാന രചയിതാവും സർഗലയ-മുസാബഖ വേദികളിലെ പ്രഗത്ഭ വിധികർത്താവുമായിരുന്നു.    റാബിയ (ഭാ...

കാസര്‍ഗോഡ് മണ്ഡലത്തിലെ 1334 ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിങ്

കാസര്‍ഗോഡ് : കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ 1334 പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വെബ് കാസ്റ്റിങ് നടപ്പിലാക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ കലക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായും നിക്ഷ്പക്ഷമായും നടത്തുന്നതിനായി 3280 സേനാംഗങ്ങളുടെ വന്‍ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതല വഹിക്കുന്ന പി.ബിജോയിയും കളക്ടര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആര്‍പിഎഫിന്റെ മൂന്ന് കമ്പനിയും നാഗാ പോലീസിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനിയും തെലുങ്കാന പോലീസിന്റെ മൂന്ന് കമ്പനിയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ , ഫോറസ്റ്റ്, ഹോംഗാര്‍ഡ്, തുടങ്ങിയ സേനാ വിഭാഗങ്ങളും സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്. 788 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ട്. 10 ഡിവെഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് സുരക്ഷക്കുള്ള ചുമതല നല്‍കിയിരിക്കുന്നത്. മൂന്ന് പോലീസ് സബ് ഡിവിഷുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളതെങ്കി...

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള ...

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും വൻ സംഘര്‍ഷം; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ 27 ന് വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 24 വൈകുന്നേരം മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് വേണ്ടിയാണ് 1973 ലെ സി.ആര്‍.പി സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതു യോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കയറിയുള്ള നിശബ്ദ പ്രചരണത്തിന് തടസ്സമില്ല. ആവശ്യ സര്‍വ്വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പാലനം, അഗ്‌നിരക്ഷാസേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസ്സമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക...

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു: 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച്ച വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നല്‍കി. ഇടുക്കി,വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു."

വിട്ളയിലെ കിണര്‍ ദുരന്തം: മുഹമ്മദലിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വിട്ളയില്‍ കിണറില്‍ ശ്വാസം മുട്ടി മരിച്ച ആനക്കല്ല് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പൈവളിഗെ, ആനക്കല്ല് ഷോഡന്‍കൂറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (23) വിട്ള, പരുത്തിപ്പാടിയിലെ ഇബ്രാഹിം (38) എന്നിവര്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. കിണറില്‍ റിംഗ് സ്ഥാപിക്കുന്നതിനായി കിണറ്റിലിറങ്ങിയതായിരുന്നു മുഹമ്മദലി. ശ്വാസം കിട്ടാതെ കിണറ്റില്‍ കുടുങ്ങിയ ഇയാളെ രക്ഷിക്കാനാണ് സഹതൊഴിലാളിയായ ഇബ്രാഹിം ഇറങ്ങിയത്. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും മുകളിലേക്ക് വരാച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കിണറ്റിനകത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിട്ള താലൂക്കാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുഹമ്മദലിയുടെ മൃതദേഹം ആനക്കല്ലിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആനക്കല്ല് മൈമൂന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മൈമൂനയാണ് മുഹമ്മദലിയുടെ മാതാവ്. മൂന്നു സഹോ...

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാളാണ് കേരളം വിധിയെഴുതുന്നത്.  കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭ മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്നുമണിക്ക് കമ്പളക്കാടാണ് ജില്ലയിലെ ആദ്യ പരിപാടി. മൂന്നുമണിക്ക് വണ്ടൂരിൽ പൊതുയോഗമുണ്ട്. എൻഡിഎ പ്രചാരണം കൊഴുപ്പിക്കാൻ അണ്ണാമലൈ ഇന്ന് വയനാട...

തൃശൂർ പൂരം: ഗൗരവമായ അന്വേഷണം നടക്കുന്നു; നടപടിയെടുക്കാൻ പരിമിതിയുണ്ട്: മുഖ്യമന്ത്രി

തൃശൂർ പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളിൽ  ഗൗരവമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പായതിനാൽ സർക്കാരിനിപ്പോൾ നടപടിയെടുക്കാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ഇതിനിടെ തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഉത്സവ നടത്തിപ്പിൽ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വി.ജി.അരുൺ, എസ്.മനു എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു. 

സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുന്നു

  കാസർകോട്:കാസർകോട് ചെർക്കളയിൽ ജൂലൈയിൽ പ്രവർത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള  മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പേര് ,ലോഗോ,മോട്ടോ എന്നിവ പ്രകാശനം ചെയ്തു. സി എം  മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന നാമകരണം സമസ്ത സംസ്ഥാന പ്രസിഡൻ്റ് സയ്യദ് ജിഫ്രി മുത്തു കോയ തങ്ങളും,ലോഗോ എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജിയും, മോട്ടോ ചെർക്കള മാർത്തോമ മാനേജർ റവ: ഫാദർ മാത്യു ബേബിയും പ്രകാശനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, ക്യാത് ലാബ് സൗകര്യവും, കാർഡിയോളജി വിഭാഗവും, പാമ്പുകടി ചികിത്സാ യൂണിറ്റും, ടോക്സിക്കോളജി വിഭാഗവും, പക്ഷാഘാതം ബാധിച്ചവർക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷൻ സൗകര്യവും, പ്രസവ ചികിത്സയുടെ ഏറ്റവും ആധുനിക രീതികളായ പ്രൈവറ്റ് ബർത്ത് സ്യൂട്ട് ഡെലിവറിയും, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി ട്രോമ കെയറും, ന്യൂറോ സർജൻ്റെ സേവനങ്ങളും ഉണ്ടായിരിക്കും. വളരെ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാൽ സാധാരണ ജനങ്ങൾക്ക് അയൽ സംസ്ഥാനത്തെയും അയൽ ജില്ലകളേയും ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ലഭിക്കും. ആശുപത്രി ചെയർമാൻ സ...

ചൂട്; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്...

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഇത്രയും താഴുന്നത്. ഏപ്രില്‍ 20 മുതല്‍ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളില്‍ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസ0മുമ്പ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വില 2418 ഡോളര്‍ ആയിരുന്നു. അത് കുറഞ്ഞ് 2295 ഡോളിലേക്ക് എത്തിയിട്ടുണ്ട്. വില 2268 ഡോളര്‍ വരെയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതായത് വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്.
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.   ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

 ഡ്രൈ ഡേ ലക്ഷ്യമിട്ട് ചാരായ നിര്‍മ്മാണം; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡ്രൈഡേകളില്‍ വില്‍പ്പന നടത്തുന്നതിനായി തയ്യാറാക്കി വെച്ച ഏഴു ലിറ്റര്‍ നാടന്‍ ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചെങ്കള, ബാരിക്കാട്ടെ പി.ബി കൃഷ്ണ (65)യെ ആണ് കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും അറസ്റ്റു ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ബിജോയ് നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്. എക്സൈസ് സംഘത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എ.വി രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് കെ.വി., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, ഫസീല എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

നീലേശ്വരത്ത് വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കാസർകോട് : നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സമീപത്തെ നന്ദന (21) ആണ് മരിച്ചത്. പയ്യന്നൂർ മാതമംഗലം എരമം സ്വദേശി പരേതനായ സുരേഷിൻ്റെയും വിദ്യയുടെയും മകളാണ്. തിങ്കളാഴ്ച വൈകിട്ട് 3.15 ഓടെയാണ് പെൺകുട്ടിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ ആണ് ഇടിച്ചത്. വിഷ്ണു ഏക സഹോദരൻ. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാറശ്ശാല ഷാരോണ്‍ വധക്കേസ്; അന്തിമ റിപോര്‍ട്ട് റദ്ദാക്കില്ല; ഹരജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി : പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് മാത്രമേ അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അണങ്കൂര്‍ ബസ് അപകടം; മൂന്നുപേരുടെ നില ഗുരുതരം

കാസര്‍കോട്: രാവിലെ അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ 9 പേരില്‍ മൂന്നുപേരുടെ നില ഗുരുതരം. നീലേശ്വരം സ്വദേശിനി രേഷ്മ(20), പെരിയ സ്വദേശിനി പവിത്ര(29), കല്യോട്ട് സ്വദേശിനി ഷീജ എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. പരിക്കേറ്റ പ്രഭാകരന്‍, സെറീന, ഗോകുല്‍രാജ്, കൃഷ്ണന്‍, മേഘ എന്നിവരെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.15 ഓടെയാണ് ദേശീയപാത അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം അപകട നടന്നത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബിസി റോഡില്‍ സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വനിത ഉദ്യോ​ഗസ്ഥയെ ഭീഷണിപ്പെടുത്തി; പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.