പ്രാദേശിക സർക്കാറുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് (STSB) അകൗണ്ടിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പഞ്ചായത്ത് പ്രസിഡന്റും എൽ ജി എം എൽ സംസ്ഥാന സെക്രട്ടറിയുമായ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ തനത് ഫണ്ട് എവിടെ നിക്ഷേപിക്കണം എന്നുള്ളത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരമാണെന്നും തനത് ഫണ്ടിലേക്കുള്ള സർക്കാരിന്റെ കടന്നു കയറ്റം പഞ്ചായത്തുകളെ വികസന മുരടിപ്പിലേക്കു എത്തിക്കുമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് സുഫൈജ അബൂബക്കർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ ടി ഡി കബീർ, കൃഷ്ണൻ ചട്ടൻചാൽ, ശംസുദ്ധീൻ തെക്കിൽ, ആയിഷ കെ എ, രമ ഗംഗാദരൻ, അഹമ്മദ് കല്ലട്ര, രാജൻ കെ പൊയ്‌നാച്ചി, നിസാർ ടി പി, അമീർ പാലോത്ത്, ആസിയ മുഹമ്മദ്, മറിയ മാഹിൻ, അബ്ദുൽ കലാം സഹദുള്ള, ചന്ദ്രശേഖരൻ കുളങ്ങര എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ