പത്തനംതിട്ട അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റിയത് ആത്മഹത്യയെന്നത് ശരിവെക്കും വിധം ആര്‍ടിഒ എൻഫോഴ്സ്മെന്റിന്റെ പരിശോധനാ റിപ്പോർട്ട്. കാറ് അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. തെറ്റായ ദിശയിൽ നിന്നുമാണ് കാർ ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല.
ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറിൽ ഇടിച്ചാണ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നത്. ആർടിഒ എൻഫോഴ്സ്മെന്റ് റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. പോലീസ് അന്വേഷണവും തുടരുകയാണ്. കാറ് ഹാഷിമിന്റെ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഹാഷിം മദ്യപിച്ചിരുന്നോ എന്നതിന്റെ പരിശോധന ഫലം വരാനുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ