മാഹി: മാഹിയെക്കുറിച്ചും സ്ത്രീ സമൂഹത്തെക്കുറിച്ചും ബി.ജെ.പി നേതാവ് പി സി ജോര്‍ജ് നടത്തിയ അധിഷേപ പരാമര്‍ശത്തല്‍ പുതുച്ചേരി പോലിസ് കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി സി ജോര്‍ജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോര്‍ജ് ആരോപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ