വനം വകുപ്പ് ഓഫീസില്‍ ഗ്രോബാഗിൽ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് ചെയ്ത ഓഫീസർക്ക് 5 ജില്ലകൾക്ക് അപ്പുറത്തേക്ക് സ്ഥലംമാറ്റം
കോട്ടയം എരുമേലിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതിനെ ചൊല്ലി വിവാദം.റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെ എരുമേലിയിൽ നിന്നും മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയം-പത്തനംതിട്ട അതിര്‍ത്തിയിലെ പ്ലാച്ചേരി വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിൽ ജീവനക്കാരുടെ പങ്ക് റിപ്പോര്‍ട്ട് ചെയ്ത് മൂന്നു ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം.
രണ്ട് ജീവനക്കാരികള്‍ കുറെ നാൾ മുമ്പ് നല്‍കിയ പരാതിയെ തുടർന്നാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. റേഞ്ച് ഓഫീസർ മാനസികമായി പീഡിപ്പിച്ചെന്നാണ് ഇവർ നൽകിയ പരാതിയിലെ ആരോപണം. മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിൽ അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ