കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസര്‍കോട് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ രാജനും സംഘവും, കാസര്‍കോട് ഐബിയും ആര്‍പിഫും സംയുക്തമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ നടപടികള്‍ക്കായി കേസ് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ് കടത്തി കൊണ്ട് വന്ന പ്രതിയെ കണ്ടെത്താന്‍ അന്വേഷണം കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
കഞ്ചാവ് പിടികൂടിയ സംഘത്തില്‍ പ്രൈവന്റ്റീവ് ഓഫിസര്‍ ബി. എസ്.മുഹമ്മദ് കബീര്‍, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് എം എം പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ബി.എന്‍.ദീപു, ആര്‍.കെ. അരുണ്‍, ആര്‍പിഎഫ് എഎസ് ഐഎം. ഡി അജിത് കുമാര്‍, സി.എസ്.സനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി രാജീവന്‍, കോണ്‍സ്റ്റബിള്‍ വിടി രാജേഷ് എന്നിവരുമുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ