ബെംഗളൂരു:
കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയ 22 പേര്‍ക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (BWSSB). രൂക്ഷമായ ജലപ്രതിസന്ധിക്കിടെയാണ് ഇത്തരം പ്രവൃത്തി. മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. കാര്‍ കഴുകല്‍, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വെള്ളം പാഴാക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാര്‍ച്ച് 10ന് BWSSB നോട്ടീസ് നല്‍കിയിരുന്നു. ഇവിടെ 13 പേരില്‍ നിന്നായി 65,000 രൂപ പിരിച്ചെടുത്തു.
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താന്‍ BWSSB ആവശ്യപ്പെട്ടിരുന്നു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
*_👇TKR 24 ONLINE NEWS👇_*
*🔴283 whatsapp ഗ്രൂപ്പുകളിലൂടെ എഴുപതിനായിരത്തിലധികം ആൾക്കാരിലേക്ക് നിങ്ങളുടെ പരസ്യം ചെയ്യാൻ വിളിക്കൂ..*.
📲9961710119,
📲9526026269
*വടക്കെ മലബാറിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഏറ്റവും കൂടുതൽ വാട്സാപ്പ് ഗ്രൂപ്പ്കളുമായി TKR 24 ONLINE ന്യുസ് മുന്നേറുന്നു*...
🚥--------🚥--------🚥
*YouTube* - https://www.youtube.com/c/tkr24onlinenews
*Instagram* - https://instagram.com/tkr24online
*Facebook* - https:// www.facebook.com/TKR-24-Online-110743857107684/
------------ ⭕-----------
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ