കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. അബ്കാരി നിയമപ്രകാരം കേസെടുത്തു. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.മഞ്ചുനാഥന്‍, കെ.സതീശന്‍, എക്സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സി.ഇ.ഒ അമല്‍ജിത്ത്, എ.സത്യന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു മദ്യം. രക്ഷപ്പെട്ട ഡ്രൈവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ