കാസര്‍കോട്: പാര്‍ട്ടി പ്രവര്‍ത്തകനായ പ്രവാസിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് നഗരസഭയിലെ ബി.ജെ.പി അംഗം റിമാണ്ടില്‍. നഗരസഭാ 37-ാം വാര്‍ഡ് കടപ്പുറം നോര്‍ത്തിലെ കൗണ്‍സിലര്‍ അജിത് കുമാറാ(39)ണ് ഇന്നലെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വെച്ച് പ്രവാസിയായ ജിജു സുരേഷി(36)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശബരിമലയിലേക്ക് പോകാനായി മാലയിട്ടിരുന്ന ജിജുവിനെ സംഭവ ദിവസം ഫോണില്‍ വിളിച്ച് വരുത്തി കടപ്പുറത്ത് വെച്ച് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. കുത്തേറ്റ ജിജു മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കൗണ്‍സിലര്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങിയത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് കാസര്‍കോട് സി.ഐ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ