ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു; മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എം വി ബാലകൃഷ്ണൻ മാസ്റ്റർ

 

കാസർകോട്: ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണം ആരംഭിച്ചു. വൈകീട്ട് നാല് മണിയോടെ കയ്യൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പ്രചാരണം എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.

  



സിപിഐ ജില്ലാ സെക്രടറി സി പി ബാബു അധ്യക്ഷനായി. സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ സംസാരിച്ചു. സാബു അബ്രഹാം സ്വാഗതം പറഞ്ഞു. നേതാക്കളായ പി ജനാർദനൻ, വി വി രമേശൻ, ഡോ. വി പി പി മുസ്‌തഫ, സി ജെ സജിത്ത്‌, കെ സുധാകരൻ, ഇ കുഞ്ഞിരാമൻ, രാജു കൊയ്യൻ, കെ എം ബാലകൃഷ്ണൻ, സി ബാലകൃഷ്‌ണൻ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, പി പി രാജു, ടി വി വിജയൻ, കരീം ചന്തേര, അസീസ്‌ കടപ്പുറം, സുരേഷ്‌ പുതിയേടത്ത്‌ എന്നിവർ സംബന്ധിച്ചു. കയ്യൂരിലെ ചീമേനി രക്തസാക്ഷി സ്‌മൃതി മണ്ഡപം, ചുരിക്കാടൻ കൃഷ്‌ണൻ നായർ സ്‌മൃതിമണ്ഡപം എന്നിവിടങ്ങളിലെത്തി പുഷ്‌ചചക്രം സമർപിച്ചു.


മണ്ഡലം തിരിച്ചുപിടിക്കുമെന്നും ജനങ്ങൾ ഒപ്പമുണ്ടെന്നും എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു. കാസർകോട് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അങ്കക്കളരിയാണ്. ഇവിടത്തെ മുക്കും മൂലയും നാഡീസ്പന്ദനവും ജനങ്ങളുടെ ആവശ്യങ്ങളും നേരിട്ടറിയാവുന്നയാളാണ് ഞാൻ. പാർലമെന്റിൽ മലയാളികളുടെ ശബ്ദമാവും. ബിജെപി ഭരണത്തിന്റെ കീഴിൽ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  



എം വി ബാലകൃഷ്‌ണനെ സ്വീകരിക്കാൻ നിരവധി സ്‌ത്രീകളും പരുഷൻമാരും യുവാക്കളും കയ്യൂരിലെ സ്‌മൃതി മണ്ഡപങ്ങളിലെത്തിയിരുന്നു. കയ്യൂരിലെത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യം വിളിയുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ്‌ സ്വീകരിച്ചത്‌. സംഘടനകളുടെ ഹാരാർപണവും നടന്നു. ഡിവൈഎഫ്‌ഐ പ്രവർത്തർ ബൈക് റാലിയോടെ അടുത്ത കേന്ദ്രത്തിലേക്ക്‌ ആനയിച്ചു.


വരും ദിവസങ്ങളിൽ കല്യാശ്ശേരി (ഫെബ്രുവരി 28), കാസർകോട്‌ (29), പയ്യന്നൂർ (മാർച് ഒന്ന്), മഞ്ചേശ്വരം (രണ്ട്), തൃക്കരിപ്പൂർ (മൂന്ന്), ഉദുമ (നാല്‌), കാഞ്ഞങ്ങാട് (അഞ്ച്) എന്നിങ്ങനെ നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വിവിധ മേഖലകളിലെ വ്യക്തികളെ കാണുകയും ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് അങ്കത്തട്ടിലിറങ്ങിയ എൽഡിഎഫ് ഏത് വിധേയനെയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചുവരെഴുത്തുകളും ഫ്‌ലക്‌സ് ബോർഡുകളുമായി പാർടി പ്രവർത്തകരും മണ്ഡലത്തിൽ സജീവമായി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം ആരംഭിച്ചിട്ടുണ്ട്."

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം