ബോവിക്കാനം: ബോവിക്കാനത്തെ 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരം തീയ്യിട്ട് നശിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തിനെതിരെ പുഞ്ചിരി മുളിയാറിൻ്റെ നേതൃത്വത്തിൽ മനുഷ്യ മതിൽ തീർത്തു.
12 വർഷം മുമ്പ് റോഡ് വികസനത്തിൻ്റെ മറവിൽ 20-ഓളം മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങി നില നിർത്തിയ മരമാണ് നശിപ്പിച്ചത്.
പ്രതിഷേധ മതിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
പുഞ്ചിരി പ്രസിഡൻ്റ് ബി.സി. കുമാരൻ അദ്ധ്യക്ഷം വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ഇ.ജനാർദ്ദനൻ,മോഹൻകുമാർ നാരന്തട്ട,
പുഞ്ചിരി ഭാരവാഹികളായ കെ.ബി മുഹമ്മദ് കുഞ്ഞി,ബി.അഷ്റഫ്,മസൂദ് ബോവിക്കാനം,ശരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,മണിക്കണ്ഠൻ ഓമ്പയിൽ,മാധവൻ നമ്പ്യാർ,പഞ്ചായത്ത് മെമ്പർമാരായ അനീസ മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചപ്പ്,പൊതു പ്രവർത്തകരായ രാജൻ മുളിയാർ,മധു ചിപ്ലിക്കായ,ഹംസ ആലൂർ,സുഹറ ബോവിക്കാനം,വസന്ത ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ