തിരുവനന്തപുരം - ഡ്രൈവിങ് ടെസ്റ്റിന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണളും പരിഷ്‌കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ്. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാവില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം പരമാവധി 15 വർഷമാക്കി നിശ്ചയിക്കുകയും ചെയ്തു.
ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാകൂവെന്നും ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല; ഗിയർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽപാദത്താൽ പ്രവർത്തിപ്പിക്കാവുന്ന ഗിയർ ഉള്ള വണ്ടിയായിരിക്കണം. ഇത് 99 സി.സിക്ക് മുകളിലായിരിക്കണം. ഹൈൻഡിൽ ബാറിൽ ഗിയർ ഉള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30-ലേറെ ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ വേണം. സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഡ്രൈവിങ് ടെസ്റ്റ് സ്‌കൂൾ ഇൻസ്ട്രക്ടർമാർ. റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയാൽ ഉദ്യോഗസ്ഥന്റെ ഭാഗത്തെ വീഴ്ചയായി പരിഗണിക്കുമെന്നും ഗതാഗത വകുപ്പിന്റെ ഉത്തരവിലുണ്ട്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ