തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐഎഎസിനെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു.
ലേബര്‍ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്‍കി. ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്‌നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്‍ജുന്‍ പാണ്ഡ്യനെ ലേബര്‍ കമ്മിഷണറായും നിയമിച്ചു.
ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാര്‍ എത്തിയപ്പോള്‍ മുതല്‍ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഗണേഷ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടു ഗണേഷ് സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കി. എന്നാല്‍ ഗണേഷുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതല്‍ ചുമതലകള്‍ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന്‍ താല്‍പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ