ജില്ല കടുത്ത വരള്‍ച്ചയിലേക്ക്; മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
കാസര്‍കോട്: കടുത്ത വേനലിനൊപ്പം കാസര്‍കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുവാന്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം.സി.എഫ്. ചെക്ക് ലിസ്റ്റ് ഉടന്‍ നല്‍കുവാനും എ.ഡി.എം നിര്‍ദ്ദേശിച്ചു. ജല സ്രോതസ്സുകളെ മലിനീകരിക്കുന്നത് തടയുന്നതിന് പഞ്ചായത്ത് തലത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ പരീക്ഷാ ഹാളുകളില്‍ കുടിവെള്ളവും, വെന്റിലേഷനും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ തൊഴില്‍ സമയങ്ങള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ ഇടവേള നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌ക്വാഡ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിന് വേണ്ടി 22 വാട്ടര്‍ പൂള്‍സ് സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.വി.ശ്രുതി അദ്ധ്യക്ഷത വഹിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ