ടിപി വധം: ദീര്‍ഘകാലം ജയിലിൽ കഴിഞ്ഞിട്ടും കെസി രാമചന്ദ്രന് തെല്ലും കുറ്റബോധമില്ലെന്ന് ജയിലധികൃതരുടെ റിപ്പോർട്ട്
കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്. ദീർഘകാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ ആദ്യം പ്രോസിക്യൂഷൻ വാദമാണ് കേൾക്കുന്നത്. പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ